തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് 8 വയസ്സുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പൊതുറോഡില്‍ വിചാരണ നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചു. ചെയ്യാത്ത കുറ്റത്തിനു തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
ഉദ്യോഗസ്ഥയായ രജിത പൊതുജനം നോക്കിനില്‍ക്കെ തന്നെ ‘കള്ളി’ എന്നു വിളിച്ച് അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധിച്ചു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്‍ഡ്ബാഗില്‍ ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല. ഉദ്യോഗസ്ഥയെ അവര്‍ക്ക് താല്‍പര്യമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. തനിക്ക് ഉണ്ടായ മാനസികാഘാതത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.