കണ്ണുര്‍: കൂത്തുപറമ്പില്‍ 50 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത്, രാഹുല്‍ എന്നിവരാണ് പിടിയിലായത്.
എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തിയ വാഹനപരിശോധനക്കിടെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളും നൂറു രൂപ നോട്ടുകളുമാണ് പിടിച്ചെടുത്തവയിലുള്ളത.
ഇത്കുഴല്‍ പണമാണെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. ഉടന്‍ കോഴിക്കോട് നിന്നുള്ള പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും പണം പിടിച്ചെടുക്കുകയും ചെയ്തു.
ബാംഗ്ലുരില്‍നിന്നും കണ്ണൂരിലേക്ക് പണം കൊണ്ടുവരികയായിരുന്നുവെന്നാണ് പിടിയിലായവര്‍ പറയുന്നത്.