ഏലപ്പാറ: ഇടുക്കി ഏലപ്പാറയില്‍ വര്‍ക്ക് ഷോപ്പ് ഉടമയുടെ വീട്ടില്‍ നിന്നും 500 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.
സംഭവുമായി ബന്ധപ്പെട്ട് ഏലപ്പാറ തണ്ണിക്കാനം കൃഷ്ണഭവനില്‍ ഗോപാലകൃഷ്ണനെ (44) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്നും വര്‍ക്ക് ഷോപ്പിലെ പഴയ വാഹനത്തില്‍ നിന്നുമാണ് മദ്യം കണ്ടെത്തിയത്.
ഏലപ്പാറ വാഗമണ്‍ റൂട്ടിലാണ് ഇയാള്‍ വര്‍ക്ഷോപ്പ് നടത്തുന്നത്.