മാഡ്രിഡ്: സ്‌പെയിനില്‍ ഉണ്ടായ വന്‍ തീപിടിത്തത്തെത്തുടര്‍ന്ന് 500ലേറെപ്പേരെ ഒഴിപ്പിച്ചു.
സ്‌പെയിനിലെ അന്‍ഡലൂസിയ പ്രവിശ്യയില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോവും തുടരുകയാണ്. 130ലേറെ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരും 19ലേറെ ഹെലികോപ്റ്ററുകളുമാണ് തീയണയ്ക്കാനുള്ള ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ മാസം ദക്ഷിണ സ്‌പെയിനിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ആയിരത്തിലേറെപ്പേരെ ഒഴിപ്പിച്ചിരുന്നു.