തിരുവനന്തപുരം: കയര്‍ ഉത്പന്നങ്ങളുടെ വില്‍പന വ്യാപകമാക്കുന്നതിന് ദേശീയതലത്തില്‍ 500 വിപണന ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍.
ഇതിന്റെ മേല്‍നോട്ടത്തിനായി പ്രത്യേക കമ്പനി രൂപവത്ക്കരിക്കുന്നതിന് അംഗീകാരമായിട്ടുണ്ട്.
മറ്റിടങ്ങളില്‍ നിന്ന് തൊണ്ട് മില്ലുകളിലേക്കെത്തിക്കുന്ന രീതി മാറ്റി തൊണ്ട് ഉള്ളയിടങ്ങളില്‍ മില്ല് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കുടുംബശ്രീയുമായി സഹകരിച്ച് 1000 പുതിയ മില്ലുകള്‍ സ്ഥാപിക്കും.
കയര്‍ പുനഃസംഘടന സ്‌കീമിന്റെ ഭാഗമായി കയര്‍ സംഘങ്ങള്‍ക്ക് ഈ വര്‍ഷം 12 കോടി രൂപ പ്രവര്‍ത്തന മൂലധനമായി അനുവദിക്കുകയും ചെയ്യും.
ഈ വര്‍ഷം സംഘങ്ങള്‍ക്ക് ആകെ 18 കോടി പ്രവര്‍ത്തനമൂലധനം ലഭിക്കും.
ഓണത്തിന് 20 മുതല്‍ 50 ശതമാനം വരെ റിബേറ്റില്‍ കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കും.
നിലവിൽ 118 സ്റ്റാളുകളാണ് വില്‍പ്പന തുടങ്ങിയിരിക്കുന്നത്.