ന്യൂഡല്‍ഹി: അവശ്യസേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ട് ഉപയോഗിക്കുന്നതിനുള്ള അനുമതി ഇന്ന് അര്‍ധരാത്രി അവസാനിക്കും.
സര്‍ക്കാര്‍, റയില്‍വേ, ആശുപത്രി , സര്‍ക്കാര്‍ സ്‌കൂളുകളിലേയും കോളേജുകളിലേയും ഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്ന് കൂടി മാത്രമേ പഴയ 500 രൂപ നോട്ട് ഉപയോഗിക്കാനാകൂ.
ഈ മാസം 15വരെ പഴയ നോട്ട് ഉപയോഗിക്കാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇതോടെ അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ രാജ്യത്ത് നിര്‍ത്തലാകും.
എന്നാല്‍, അസാധു നോട്ടുകള്‍ ഈ മാസം അവസാനം വരെ ബാങ്കില്‍ നിക്ഷേപിക്കാം.