കടലിനടിയിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ചു

പോളണ്ട് : പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. 5000 കിലോഗ്രാം വരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

1945ലാണ് നാസി യുദ്ധക്കപ്പൽ ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും പേരുള്ള ബോംബ് ഇവിടെ നിക്ഷേപിച്ചത്. 2.4 ടൺ സ്‌ഫോടക വസ്തുക്കളാണ് ആറ് മീറ്ററിലധികം നീളമുള്ള ബോംബിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷമാണ് ബാൾട്ടിക് കടലിൽ 39 അടി താഴ്ചയിൽ ബോംബ് കണ്ടെത്തുന്നത്. ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി 2.5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പരിസരവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു.

Top