ഡല്‍ഹി: രാജ്യത്ത് 50,407 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ, രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവില്‍ 6,10,443 ആണ്. ആകെ കേസുകളുടെ 1.43 % പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 1,36,962 പേര്‍ ഇന്നലെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയപ്പോള്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 4,14,68,120 ത്തിലേക്കെത്തി. 97.37 ശതമാനമാണ് ഇന്ത്യയിലെ ആകെ രോഗമുക്തി നിരക്ക്.
വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,07,981 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. 804 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. 14,50,532 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 3.48 ശതമാനമാണ് ടിപിആര്‍. 1,72,29,47,688 ഡോസ് കൊവിഡ് വാക്സിനാണ് ഇതിനോടകം ഇന്ത്യയില്‍ വിതരണം ചെയ്തത്.