ന്യൂഡല്‍ഹി: രാജ്യത്ത് ജൂലൈ മാസത്തോടെ 51.6 കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ഇതുവരെ 18 കോടി പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് വാക്സിന്റെ ഉത്പാദനം കൂട്ടിയതായും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വാക്സിനേഷന്‍ സംബന്ധിച്ച് കാര്യങ്ങള്‍ വിലയിരുത്താനാണ് യോഗം ചേര്‍ന്നത്. ദാദ്രാ നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ഭരണാധികാരികളും യോഗത്തില്‍ പങ്കെടുത്തു.