കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ സ്ഥിതി ചെയ്യുന്ന ബി.ജെ.പി ഓഫിസിന് സമീപത്തു നിന്നും ബോംബുകള്‍ കണ്ടെടുത്തു.
റൗഡി വിരുദ്ധ വിഭാഗം നടത്തിയ തെരച്ചിലിലാണ് 51 ബോംബുകള്‍ പിടിച്ചെടുത്തത്. സൈനിക രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.
ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ബോംബുകള്‍. ഖിദിര്‍പൂര്‍ ക്രോസിങിന് സമീപത്താണ് ഓഫിസ് സ്ഥിതി ചെയ്യുന്നത്.
ശനിയാഴ്ച എട്ടു മണിയോടെയാണ് സംഭവം. ബി.ജെ.പി ഓഫിസിന് സമീപത്ത് ഇവ എങ്ങനെയെത്തി എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.