രാജസ്ഥാനില്‍ ഇന്ന് 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ന് 51 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 751 ആയി ഉയര്‍ന്നു. ബന്‍സാര (15), ബിക്കാനീര്‍ (8), ചുരു (1), ജയ്പുര്‍ (15), ജോധുപുര്‍ (8), സികാര്‍ (1), ഹോന്‍മാര്‍ഗ് (2) എന്നിവിടങ്ങളിലാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം ഞായറാഴ്ച രാജ്യത്ത് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 8356 ആയി. 716 പേര്‍ രോഗമുക്തി നേടുകയും 273 പേര്‍ മരണമടയുകയും ചെയ്തു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 900 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,356 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതാകട്ടെ 273 പേരാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെയാണ് 34 34മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് ബാധിച്ച് നിലവില്‍ 7367 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 716 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

Top