Achuthananthan interfering Munnar tea estate workers tsrike

തിരുവനന്തപുരം: കേരളത്തിലെ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തോട്ടം ഉടമകളുടെ അഹങ്കാരം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തോട്ടം ഉടമകള്‍ സര്‍ക്കാരുമായി ഒത്തുകളിക്കുകയാണെന്നും തോട്ടം തൊഴിലാളികള്‍ സമരം തുടങ്ങിയാല്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്നും വി.എസ് പറഞ്ഞു.

മൂന്നാറിലെ തോട്ടംതൊഴിലാളി സമരത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങളില്‍ നിന്ന് തോട്ടം ഉടമകള്‍ പിന്നോട്ടുപോയ സാഹചര്യത്തിലാണ് വി.എസ് ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

Top