കൊൽക്കത്ത: ദിവസങ്ങൾക്ക് മുമ്പാണ് 53 കാരനായ രജത് മൊണ്ടാലിനെ അയൽവാസികൾ ചേർന്ന് ആക്രമിച്ചത്. ഇതിനുള്ള കാരണം അയാൾ കള്ളനായതോ അക്രമിയായതോ അല്ല പകരം തെരുവിൽ അലഞ്ഞുതിരിയുന്ന നായകൾക്ക് അത്താണിയാവുകയും ആഹാരം നൽകുകയും ചെയ്തതാണ്.
ലോക്ഡൗൺ സമയത്ത് ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്ന് ചാവാറായാ തെരുവുനായകളെ പാർപ്പിക്കാൻ ഇടം കണ്ടെത്തുകയും അവയ്ക്ക് ആഹാരം നൽകുകയും ചെയ്തത് മൊണ്ടാലാണ്. ഇതിൽ ക്ഷുഭിതരായ അയലവാസികൾ ഇയാളെ കയ്യിൽ കിട്ടിയ ആയുധങ്ങൾ കൊണ്ട് ആക്രമിച്ചു. ഇതോടെ മൊണ്ടാൽ ആശുപത്രിയിലായി. ഞായറാഴ്ച ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ മൊണ്ടാൽ പൊലീസിൽ പരാതി നൽകി.