കൊച്ചി: ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് അടുത്തമാസം രണ്ടിലേക്ക് ഹൈക്കോടതി മാറ്റി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. കേസ് കോടതിയുടെ പരിഗണനയിലിരിെേക്ക പൊതു പ്രസ്താവനകള്‍ ശരിയല്ല. കേസിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ആരും അഭിപ്രായം പറയേണ്ടതില്ലെന്നും കോടതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് രേഖകള്‍ കോടതി പരിശോധിക്കും. വിജിലന്‍സ് കോടതിയില്‍ നിന്ന് രേഖകള്‍ വിളിച്ച് വരുത്താനും കോടതി തീരുമാനിച്ചു. കേസില്‍ പ്രതിയായ മുന്‍ ധനമന്ത്രി കെ.എം.മാണിക്കും കേസിലെ എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
എല്ലാ കക്ഷികളുടേയും വാദം കേട്ടതിന് ശേഷം മാത്രമേ ഉത്തരവ് പാടുള്ളുവെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണ ആവശ്യം ഡിവിഷന്‍ ബഞ്ച് തള്ളിയതാണെന്നും എജി കോടതിയില്‍ അറിയിച്ചു.
മാണിയുടെ ഭാഗം കേള്‍ക്കാതെയാണ് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ സണ്ണി മാത്യൂ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുധീന്ദ്ര കുമാറിന്റെ ഉത്തരവ്.