5330 എം.എ.എച്ച് ബാറ്ററിയുമായി വാമി ടൈറ്റന്‍ 4 സ്മാര്‍ട്ട്‌ഫോണ്‍

വാമി ടൈറ്റന്‍ 4 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക്. നാല് ദിവസം തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയുമെന്ന അവകാശവാദത്തോടെയാണ് വാമി ടൈറ്റന്‍ വിപണിയില്‍ എത്തുന്നത്. 5330 എം.എ.എച്ച് ബാറ്ററിയാണ് വാമിയില്‍ ഉപയോഗിച്ചിരികുന്നത്. നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും കൂടിയ ബാറ്ററി ഉപയോഗിക്കുന്നതും വാമിയാണെന്ന് നിര്‍മ്മാതാക്കളായ വിക്ഡ്‌ലീക്ക് അവകാശപ്പെടുന്നു.

ഇരട്ട 3ജി സിം സപ്പോര്‍ട്ട്, 1.7 ജിഗാഹെട്‌സ് ഒക്ടാ കോര്‍ മീഡിയാ ടെക് പ്രൊസസര്‍, മാലി 450 ഗ്രാഫിക് പ്രൊസസര്‍, ഗൊറില്ല 3 പ്രൊട്ടക്ഷനോട് കൂടിയ അഞ്ച് ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍. മുന്‍വശത്ത് എട്ട് എം.പി കാമറ, പിന്‍വശത്ത് സോണി ലെന്‍സോട് കൂടിയ 16 എം.പി കാമറ എന്നിവ പ്രത്യേകതകളാണ്.

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, എന്‍.എഫ്.സി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്വാപ്രൊട്ടക്ട് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഫോണ്‍ വാട്ടര്‍റെസിസ്റ്റന്റാണ്. ഫോണിന്റെ വില 14,990 രൂപ.

Top