കൊച്ചി: സമാന്തര പോലീസ് സ്‌റ്റേഷന്‍ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. റിട്ടയേര്‍ഡ് എസ് പി സുനില്‍ ജേക്കബിനെതിരെയാണ് സത്യവാങ്മൂലം നല്‍കിയത്.
സുനില്‍ ജേക്കബ് കൊച്ചിയില്‍ നടത്തിയത് സമാന്തര പോലീസ് സ്‌റ്റേഷനാണ്. അന്വേഷണ ഏജന്‍സിയെ മറയാക്കി അനധികൃത പ്രവര്‍ത്തനം നടത്തി. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ചു. ഡിറ്റക്ടീവ് ഏജന്‍സി പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്നുവെന്നും ഡിജിപി വ്യക്തമാക്കി.
ഐജി അജിത്കുമാറിനെതിരെ സുനില്‍ ജേക്കബ് ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണ്. മോശം ട്രാക്ക് റെക്കോര്‍ഡുകള്‍ ഉള്ള ഉദ്യോഗസ്ഥനാണ് സുനില്‍ ജേക്കബ്. 7 തവണ അച്ചടക്ക നടപടിക്ക് വിധേയനായിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.