കോഴിക്കോട് :പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കൂടെ നിന്ന് കാലുവാരുന്ന ആളാണ് വിഎസ് എന്നും അദ്ദേഹം ആരോപിച്ചു.
എസ്എന്‍ ട്രസ്റ്റിന്റെ നിയമനത്തില്‍ 600 കോടി കോഴ വാങ്ങിയെന്നും. മൈക്രൊഫിനാസിലാകട്ടെ 5000 കോടിയുടെ അഴിമതിയാണ് നടത്തിയതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും നേരത്തെ വിഎസ് പറഞ്ഞിരുന്നു.