കൊല്ലം: ശാസ്താംകോട്ട ഡി.ബി കോളേജ് കാമ്പസില്‍ രണ്ടാം വര്‍ഷ ഹിന്ദി വിദ്യാര്‍ത്ഥിനി സയന സിദ്ദിഖിനെ ബൈക്കിടിച്ച് വീഴ്ത്തിയ കേസിലെ പ്രതി പിടിയിലായി. ശൂരനാട് തെക്ക് കക്കാക്കുന്ന് വിഷ്ണുവിലാസത്തില്‍ ഹരികുമാറാണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവാലായിരുന്നു.
അതേസമയം, സയനയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ സയന തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
സുഹൃത്തിനെ കൊണ്ടുവിടാന്‍ കോളജില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്ന് ഹരികുമാര്‍ പറഞ്ഞു. അപകടത്തില്‍പെട്ട സൈനയെ. മുന്‍പരിചയമില്ല. സുഹൃത്തിനെ വിട്ട് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന്റെ തീവ്രതയെപ്പറ്റി ചാനലുകളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടപ്പോഴാണ് താന്‍ മുങ്ങിയതെന്നും ഹരികുമാര്‍ പറഞ്ഞു
ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്. കോളേജ് വിട്ട് പുറത്തേക്കിറങ്ങിയ സയനയെ അശ്രദ്ധമായി കുതിച്ചുവന്ന ബൈക്ക് കോളേജ് ഗേറ്റിനും സെക്യൂരിറ്റി ഗേറ്റിനുമിടയില്‍ വച്ച് ഇടിച്ച് വീഴ്ത്തുകയായിരുന്നു. കോളേജ് ഗേറ്റില്‍ സി.സി ടിവി കാമറയുടെ മുന്നിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥി അല്ലാത്ത ഹരികുമാര്‍ അലക്ഷ്യമായി ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കുകയായിരുന്നു.
പോരുവഴി കമ്പലടി പുത്തന്‍വിള തെക്കേതില്‍ സിദ്ധിക്കിന്റെ ഭാര്യയാണ് രണ്ടാം വര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ത്ഥിനിയായ സയന.