പാലക്കാട്: ജെഡിയുവിനെ വിമര്‍ച്ചിച്ച് പാലക്കാട് ഡിസിസി പ്രസിഡന്റ് സി.വി ബാലചന്ദ്രന്. ജെഡിയു അര്‍ഹത ഇല്ലാത്ത സീറ്റുകള്‍ നിര്‍ബന്ധിച്ച് വാങ്ങി പരാജയപ്പെടുകയായിരുന്നുവെന്നും സി.വി ബാലചന്ദ്രന് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം വിമര്ശനമുന്നയിടച്ചത്.
ജനങ്ങളുമായി ബന്ധമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ പരാജയപ്പെടും. പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടി വെയ്ക്കുന്നത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ജനതാദള്‍ സ്വയം രക്ഷപ്പെടുകയായിരുന്നുവെന്നും ബാലചന്ദ്രന് വ്യക്തമാക്കി.
കെപിസിസി യോഗത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച കെപിസിസി സെക്രട്ടറി പിജെ പൗലോസിനെതിരെയും സി വി ബാലചന്ദ്രന് പരോക്ഷ വിമര്‍ശനമുയര്‍ത്തി. സ്ഥാനങ്ങള്‍ കിട്ടാതെ നിരാശരായവരാണ് വിമര്‍ശനമുന്നയിക്കുന്നതെന്നും സ്വന്തം വാര്‍ഡില്‍ വട്ടപൂജ്യമായി നില്‍ക്കുന്നവരാണ് ഇവരെന്നും സി.വി ബാലചന്ദ്രന് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റുമെന്ന് പ്രചരണം നടത്തുന്നവര്‍ ആ കട്ടില് കണ്ട് പനിച്ച് കിടക്കുന്നവരാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനെ പോലെ താന്‍ മാറിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.