അങ്കമാലിയില്‍ ഗുണ്ടാ നേതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കൊച്ചി: അങ്കമാലി കുറുമശ്ശേരിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ആദ്യകാല ഗുണ്ടാ നേതാവ് കുറുമശ്ശേരി മാകോലി വീട്ടില്‍ ജയപ്രകാശന്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന കുറുമശേരി സ്വദേശികളായ വിജേഷ്, സൗമേഷ്, അനില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുറുമശ്ശേരിയിലെ ജയപ്രകാശന്റെ വീട്ടില്‍ വൈകിട്ട് ആറ് മണിയോടെ എത്തിയ ബന്ധുവാണ് മൃതദേഹം കണ്ടത്.

തലയില്‍നിന്നും ചോരവാര്‍ന്ന് തളംകെട്ടിയ നിലയിലായിരുന്നു കട്ടിലില്‍ മൃതദേഹം കിടന്നിരുന്നത്. അവിവാഹിതനായ ഇയാള്‍ ബന്ധുക്കളുമായി അധികം ബന്ധമില്ലാതെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മരിച്ച ജയപ്രകാശനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

Top