കോവിഡ് പടരുന്ന സാഹചര്യത്തില്‍ യുപിയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍

ലഖ്‌നൗ: കോവിഡ് പടരുന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗണ്‍. വെള്ളിയാഴ്ച രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിക്ക് അവസാനിക്കും.

അവശ്യ സര്‍വീസുകളെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, മാളുകള്‍, അവശ്യ വസ്തുക്കളുടേതല്ലാത്ത കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയെല്ലാം ലോക്ഡൗണില്‍ അടച്ചിടും. ബസ്സുകളുള്‍പ്പെടെയുള്ള പൊതുഗതാഗത മാര്‍ഗങ്ങളും ഈ ദിവസങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാനത്തേക്കെത്തുന്ന തീവണ്ടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് പ്രത്യേക ബസ് സര്‍വീസുകളെ ആശ്രയിക്കാം.

Top