Ajinkya Rahane, R Ashwin dedicate India’s win to Chennai flood

ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന മത്സരത്തിലെ താരമായിരുന്നു അജിങ്ക്യ രഹാനെ, അശ്വിനാകട്ടെ പരമ്പരയിലെ താരവും. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ലോക ജനതയ്ക്ക് മുഴവന്‍ താരമായിരിക്കുകയാണ്. മാന്‍ ഓഫ് ദി മാച്ച് സമ്മാന തുക രഹാനെയും, മാന്‍ ഓഫ് ദി സീരീസ് സമ്മാന തുക അശ്വിനും ചെന്നൈയിലെ ദുരിത ബാധിതര്‍ക്കായി നല്‍കി.

നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സിലും രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ രഹാനെയാണ് തകര്‍ച്ചയുടെ വക്കില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ആദ്യ ഇന്നിംഗ്‌സില്‍ 127 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 100 റണ്‍സുമായിരുന്നു രഹാന നേടിയത്. ഈ പ്രകടനമാണ് രഹാനയെ മാന്‍ ഓഫ് ദി മാച്ച് നേട്ടത്തിന് അര്‍ഹനാക്കിയത്.

നാല് ടെസ്റ്റുകളില്‍ നിന്ന് 31 വിക്കറ്റ് നേടിയ പ്രകടനമാണ് അശ്വിനെ മാന്‍ ഓഫ് ദി സീരീസിന് അര്‍ഹനാക്കിയത്. മാത്രമല്ല അവസാന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും അശ്വിന്‍ നേടിയിരുന്നു.

ഇരു താരങ്ങളും ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ പോലെ തന്നെ ലോക ജനതയ്ക്ക് മുഴുവന്‍ പ്രിയപ്പെട്ടവരായിരിക്കുകയാണ്.

Top