Sikhs can never forgive Congress for 1984: Parkash Singh Badal

പഞ്ചാബ് : 1984ലെ സിഖ് വിരുദ്ധകലാപത്തിന് കാരണക്കാരായ കോണ്‍ഗ്രസിന് ഒരുകാലത്തും മാപ്പുനല്‍കാന്‍ സിഖുകാര്‍ക്ക് സാധിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍.

എല്ലാ സിഖുകാരുടേയും മനസ്സില്‍ ഇന്നും സിഖ് കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങാതെ അവശേഷിക്കുന്നുണ്ട്. സിഖുകാര്‍ക്കെതിരെ ഇത്തരമൊരു ക്രൂരകൃത്യത്തിന് ഗൂഢാലോചന നടത്തിയ കോണ്‍ഗ്രസിനോട് പൊറുക്കാന്‍ ഒരുകാലത്തും സിഖ് സമുദായത്തിന് സാധിക്കില്ല. ബാദല്‍ പറഞ്ഞു.

ഇത്തരമൊരു കൂട്ടക്കുരുതി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും മാത്രമല്ല ഇതിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് കോണ്‍ഗ്രസ് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി സംരക്ഷിക്കുകയും ചെയ്തു. മുറിവില്‍ ഉപ്പുതേക്കുന്നതിന് തുല്യമായിരുന്നു കോണ്‍ഗ്രസിന്റെ ഈ പ്രവൃത്തിയെന്നും അദ്ദേഹം പറഞ്ഞു.

സിഖ് കലാപത്തിലെ ഇരകള്‍ക്ക് നീതി നല്‍കണമെന്നും ഇതിന് കാരണക്കാരയാവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് സിഖുകാരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ശിരോമണി അകലി ദാല്‍ എന്ന സംഘടന പലകാലങ്ങളിലായി ഭാരതസര്‍ക്കാരിനെ സമീപിച്ചിട്ടും തങ്ങള്‍ക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്നും ബാദല്‍ ചൂണ്ടിക്കാട്ടി.

Top