570 എസ് കൂപ്പെ; മക്‌ലാറന്‍ ഓട്ടോമോട്ടീവ് നിരയിലേക്ക് പുതിയൊരു അതിഥി

മക്‌ലാറന്‍ ഓട്ടോമോട്ടീവ് അതിന്റെ ഏറ്റവും പുതിയ വാഹനനിരയുടെ നിര്‍മ്മാണം ആരംഭിച്ചു. സ്‌പോര്‍ട്ട്‌സ് സീരീസിലെ ആഡംബര ഹൈപെര്‍ഫോമന്‍സ് സ്‌പോര്‍ട്ട്‌സ് കാറുകളുടെ കുടുംബത്തിലെ 570എസ് കൂപ്പെയാണ് ഇംഗ്ലണ്ടിലെ തങ്ങളുടെ കലാനിലവാരമുള്ള മക്‌ലാറന്‍ പ്രൊഡക്ഷന്‍ സെന്ററില്‍ (എംപിസി) ഉണ്ടാക്കിത്തുടങ്ങിയത്.

ഇതിന് പിന്നാലെ 540സി കൂപ്പെയും വേറെ ബോഡി സ്‌റ്റൈലില്‍ മറ്റൊരു മോഡലും 2016ല്‍ നിര്‍മാണമാരംഭിക്കും. നിര്‍മാണം കഴിഞ്ഞിട്ടില്ലാത്ത ആദ്യ മക്‌ലാറന്‍ 570എസ് കൂപ്പെ ഇംഗ്ലണ്ടില്‍ ഒരാള്‍ക്ക് വിറ്റുകഴിഞ്ഞു.മാത്രമല്ല 1000ല്‍ ഏറെ വണ്ടികള്‍ക്ക് ഓര്‍ഡറും ലഭിച്ചുകഴിഞ്ഞു.

മക്‌ലാറന്റെ ദീര്‍ഘമല്ലാത്ത ചരിത്രത്തിലെ നാഴികക്കല്ലാണ് സ്‌പോര്‍ട്ട്‌സ് കാര്‍ സീരീസ്. ഇതൊരു മൂന്ന് നില നിര്‍മാണതന്ത്രത്തിലെ ആദ്യപടിയാണ്. ഇതിന് പിന്നാലെ സൂപ്പര്‍ സീരീസും അള്‍ട്ടിമേറ്റ് സീരീസും ഉണ്ടാകും. 2011 മുതല്‍ വാഹനഭ്രാന്തന്മാരായ ന്യൂനപക്ഷത്തിനായി സൂപ്പര്‍കാറുകളും ഹൈപ്പര്‍കാറുകളും മാത്രമേ മക്‌ലാറന്‍ നിര്‍മിച്ചിരുന്നുള്ളു. എന്നിട്ടും അവരുടെ വരുമാനവും ലാഭവും ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയായിരുന്നു.

മക്‌ലാറന്‍ സ്‌പോര്‍ട്ട്‌സ് സീരീസ് പുതിയ തരം കാര്‍ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ഈ കാറുകള്‍ മക്‌ലാറന്റെ മുഖമുദ്രയായ പ്രകടനക്ഷമതയ്ക്കും ഡ്രൈവിങ്ങ് ആഹ്ലാദത്തിനും ഒപ്പം ഉപയോഗക്ഷമതയും പ്രായോഗികതയും കൂടി കാറിലിരിക്കുന്നവര്‍ക്ക് നല്‍കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Top