ദോഹ: ഖത്തറില്‍ 58 പ്രവാസികള്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 320 ആയി. പൊതുജനാരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മുമ്പ് രോഗംസ്ഥിരീകരിച്ച പ്രവാസികളില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പടര്‍ന്നിരിക്കുന്നത്. 5509 ആളുകളെ പരിശോധിച്ചതിന് ശേഷമാണ് രോഗബാധ സ്ഥിരീകരിച്ചത്.