വാഷിംഗ്ടണ്‍: 2017ല്‍ ലോകത്ത് നടന്ന 59 ശതമാനം ഭീകരാക്രമണങ്ങളും 5 ഏഷ്യന്‍ രാജ്യങ്ങളിലായിരുന്നു എന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നിവയാണ് അഞ്ച് രാജ്യങ്ങള്‍.
ലോകത്തിലെ ഭീകരാക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം 23 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. ആകെ മരണ സംഖ്യയും 2017ല്‍ 27 ശതമാനം ഇല്ലാതായി. ഇറാഖിലെ ആക്രമണങ്ങളില്‍ വ്യത്യാസം വന്നതാണ് ഇതിന് ഇതിന് കാരണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനായ നതാന്‍ സെയില്‍സ് പറഞ്ഞു.
100 രാജ്യങ്ങളാണ് കഴിഞ്ഞ വര്‍ഷം ഭീകരാക്രമണത്തിനിരയായത്. ഇതില്‍ 70 ശതമാനം ആളുകളും മരിച്ചത് അഫ്ഗാനിസ്ഥാന്‍, ഇറാഖ്, നൈജീരിയ, സൊമാലിയ, സിറിയ എന്നീ രാജ്യങ്ങളിലാണ്.
അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് നടത്തിയ ഊര്‍ജ്ജിതമായ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ലോകത്തെ ആക്രമണങ്ങള്‍ ഇല്ലാതാക്കിയത്. പരസ്പരം വിവരങ്ങള്‍ കൈമാറിയും നിയമങ്ങള്‍ ശക്തമാക്കിയും കൃത്യമായ നിരീക്ഷണം നടത്തിയുമാണ് അമേരിക്ക ഈ നേട്ടം കൈവരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാഖിലും സിറിയയിലുമുള്ള തീവ്രവാദ സംഘങ്ങള്‍ അവിടെ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തുനിയുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഐഎസ് നടത്തുന്ന പൊതു സ്ഥലങ്ങളിലെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, തിരക്കേറിയ ഇടങ്ങള്‍ തുടങ്ങിയവയിലാണ് ഇത്.
ഇറാനാണ് ലോകത്തില്‍ ഏറ്റവുമധികം ഭീകരാക്രമണങ്ങള്‍ നടത്തുന്ന രാജ്യം എന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ലോക വ്യാപകമായി അത് നിലനില്‍ക്കുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇവയ്ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നു. നിരവധി ആയുധങ്ങളും ഇവര്‍ക്ക് നിരന്തരം ലഭ്യമാകുന്നു. അല്‍ഖ്വയ്ദ വളരെ സൂക്ഷ്മമായും കൃത്യമായും കാര്യങ്ങള്‍ ചെയ്യുന്ന തീവ്രവാദ സംഘമാണ്. ഇവര്‍ തന്നെയാണ് മിക്ക ആക്രമണങ്ങളുടെയും സൂത്രധാരന്‍. അതിനാല്‍ ഐഎസ്‌ഐഎസിനേക്കാള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടത് അല്‍ഖ്വയ്ദയെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.