5ജി നെറ്റ്വര്‍ക്ക്; ചൈനീസ് കമ്പനിയായ വാവേയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് ജര്‍മ്മനി

ര്‍മ്മനിയില്‍ 5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ വാവേയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ബിഎന്‍ഡി.

വാവേയുടെ ഭാഗത്ത് നിന്നും മുന്‍പുണ്ടായിരുന്ന സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജര്‍മ്മനിയുടെ ഈ വെളിപ്പെടുത്തല്‍. ജര്‍മ്മനിയെക്കൂടാതെ മുന്‍പ് നോര്‍വീജിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയും വാവേയുടെ ഭാഗത്ത് നിന്നുമുളള തെറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതു കൂടാതെ ബര്‍ലിനിലെ യുഎസ് എംബസിയും ചൈനീസ് കമ്പനിയായ വാവെയുമായി സഹകരിക്കുന്നതിലെ സുരക്ഷാ പാളിച്ചയെക്കുറിച്ചുള്ള മുന്നറിയിപ്പ് ജര്‍മ്മനിക്ക് നല്‍കിയിരുന്നു.

ഡ്രില്ലിഷ് നെറ്റ്സ്, ടെലിഫോണിക്ക, ടി മൊബൈല്‍, വോഡഫോണ്‍ എന്നീ നാല് കമ്പനികളാണ് പ്രധാനമായും ജര്‍മ്മനിയിലെ 5ജി പിടിക്കാന്‍ രംഗത്തുള്ളത്. ഇവക്ക് ഹാര്‍ഡ്വെയര്‍ നല്‍കുന്നതില്‍ നിന്നും വാവേയെ ഒഴിവാക്കണമെന്നതാണ് രഹസ്യാന്വേഷണ ഏജന്‍സികളുടേയും അമേരിക്കയുടേയും പ്രധാന ആവശ്യം.

എന്നാല്‍ ജര്‍മ്മനിയുടെയും യുഎസ്‌ന്റെയും അഭിപ്രായങ്ങളെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് വാവേ. തങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും സല്‍പേരിന് കളങ്കമുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കുകയും ചെയ്തതിന് അമേരിക്കക്കെതിരെ വാവേ കേസ് കൊടുത്തിരിക്കുകയാണ്.

Top