5ജി സാങ്കേതിക വിദ്യയുടെ വരവ് ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും സംഭവിക്കും. സ്വീഡിഷ് ടെലി കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ എറിക്‌സണ്‍ ആണ് ഈ വിവരം പുറത്തുവിട്ടത്. 2023 ആകുമ്പോഴേക്കും മൊത്തം ഡാറ്റ ട്രാഫിക്കിന്റെ 20% 5G ആയിരിക്കുമെന്ന് എറിക്‌സണ്‍ കമ്പനിയുടെ മാര്‍ക്കറ്റിങ് തലവന്‍ പാട്രിക് സെര്‍വെല്‍ പറഞ്ഞു.
2018നും 2019നും ഇടയില്‍ത്തന്നെ സേവനം പുറത്തിറക്കാനാണ് ആലോചന. ഇന്ത്യയില്‍ 5G സേവനങ്ങള്‍ 2022ല്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാട്രിക് പറഞ്ഞു. ആ സമയമാകുമ്പോഴേക്ക് ഇന്ത്യയുടെ ഡാറ്റ ഉപഭോഗം നിലവിലുള്ളതിന്റെ അഞ്ചിരട്ടി വളരുമെന്നും അദ്ദേഹം പറഞ്ഞു.
5G വരുന്നതിനോടൊപ്പം സാങ്കേതികമായ പലതരം മാറ്റങ്ങള്‍ ആവശ്യമാകുമെന്നും അവയ്‌ക്കെല്ലാം അതിന്റേതായ സമയമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്‌ക്രീന്‍ റെസൊല്യൂഷന്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ മാറ്റം ആവശ്യമായി വരും.