ഒരുമുഴം മുമ്പേ തന്നെ 5ജിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരിക്കുകയാണ് ചൈന. ഇതിനായി ലോകത്തിലെ ആദ്യ 5ജി സ്മാര്‍ട്ട് ഹൈവേയുടെ പണി തുടങ്ങുകയാണ് രാജ്യം. സെല്ലുലാര്‍ നെറ്റ്വര്‍ക്ക് അധിഷ്ടിത യാത്രയാണ് സ്മാര്‍ട്ട് ഹൈവേയിലൂടെ ലഭിക്കുക. ചൈനയിലെ വുഹാനില്‍ സ്മാര്‍ട്ട് ഹൈവേയുടെ പണി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈലാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ഈ കമ്പനി തന്നെയാണ് രാജ്യത്ത് 5ജി സേവനം കൊണ്ടുവരാനൊരുങ്ങുന്നതും. 5ജി സേവനം വരുന്നതോടെ മനുഷ്യരുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടോള്‍ സ്റ്റേഷന്‍, കൃതൃമബുദ്ധി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവ വേഗത്തില്‍ സാധ്യമാകും.
ഡ്രൈവറില്ലാ കാറുകളാണ് വരാന്‍പോകുന്ന ഏറ്റവും വലിയ നേട്ടം. ചൈനയെ സംബന്ധിച്ച് ഇത് അവശ്യവുമാണ്. എല്‍ജി യുപ്ലസ്, സാസംഗ് അടക്കമുള്ള കമ്പനികള്‍ നേരത്തെ തന്നെ സെല്‍ഫ് ഡ്രൈവിംഗ് കാറില്‍ 5ജി സപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓട്ടോമാറ്റിക് ടോള്‍ ബുത്ത്, സെല്‍ഫ് ഡ്രൈവിംഗ് കാര്‍ എന്നിവയുണ്ടാകും