തമിഴ്‌നാട്ടില്‍ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Suicide attempt

ചെന്നൈ: പ്രണയ സന്ദേശത്തില്‍ തങ്ങളുടെ പേര് കണ്ടതില്‍ മനംനൊന്ത് അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ട്രൈബല്‍ ബോര്‍ഡിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആരോഗ്യസ്ഥിതി വഷളായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സ്‌കൂള്‍ ചുമരില്‍ തങ്ങളുടെ പേരില്‍ എഴുതിയ പ്രണയ സന്ദേശം കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അരളി വിത്ത് പൊടിച്ച് അതില്‍ എലി വിഷം ചേര്‍ത്ത് കഴിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാശ്രമമെന്നും പൊലീസ് വ്യക്തമാക്കി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണിവര്‍.

Top