അഞ്ചാം ഏകദിനം; 35 റണ്‍സിന് ന്യൂസിലണ്ടിനെ തകര്‍ത്ത് ഇന്ത്യ

വെല്ലിംഗ്ടണ്‍: ന്യൂസിലണ്ടിനെതിരായ അഞ്ചാം ഏകദിനത്തില്‍ 35 റണ്‍സിന് വിജയം നേടി ഇന്ത്യ. 253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലണ്ടിനെ 217 റണ്‍സിനാണ് ഇന്ത്യ പുറത്താക്കിയത്. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റും, മുഹമ്മദ് ഷമി, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട്‌വിക്കറ്റ് വീതവും വീഴ്ത്തി

ഓപ്പണര്‍ കോളിന്‍ മണ്‍റോ (18 പന്തില്‍ 24), ഹെന്റി നിക്കോള്‍സ് (15 പന്തില്‍ എട്ട്), റോസ് ടെയ്‌ലര്‍ (4 പന്തില്‍ 1), കെയ്ന്‍ വില്യംസണ്‍ (73 പന്തില്‍ 39), ടോം ലാതം (49 പന്തില്‍ 37), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (8 പന്തില്‍ 11) എന്നിവരാണു പുറത്തായത്.

ബാറ്റിങ് തിരഞ്ഞെടുത്ത് കളിക്കളത്തിറങ്ങിയ ഇന്ത്യ വന്‍ തകര്‍ച്ചയായിരുന്നു നേരിട്ടത്. ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സെടുത്താണ് പുറത്തായത്. ഒടുവില്‍ രക്ഷകരായത് അമ്പാട്ടി റായിഡുവും വിജയ് ശങ്കറും ,ഹര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു.113 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സറുകളും അടിച്ചാണ് അമ്പാട്ടി റായിഡു 90 റണ്‍സെടുത്തത്. 64 പന്തില്‍ 45 റണ്‍സെടുത്ത വിജയ് ശങ്കര്‍ അമ്പാട്ടി റായിഡുവിന് മികച്ച പിന്തുണ നല്‍കി. പാണ്ഡ്യയാണ് സ്‌കോര്‍ 250 കടത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്. 22 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പെടുന്നതാണ് പാണ്ഡ്യയുടെ ഇന്നിങ്‌സ്.

Top