സൂററ്റ്: അച്ഛനോടുള്ള വിരോധത്തിൻ്റെ പേരിൽ അഞ്ച് വയസ്സുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ചു 27 കാരന്‍. ഗുജറാത്തിലെ സൂററ്റിലാണ് സംഭവമുണ്ടായത്. കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്.
സൂററ്റിലെ ഹസീറ എന്ന സ്ഥലത്താണ് സംഭവം നടന്നത്. പ്രതിയായ സുജിത് സാകേതിനെ (27) പോലീസ് അറസ്റ്റ് ചെയ്തു. മെയ് ഒന്നിന് പിടിയിലായ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. രണ്ട് വര്‍ഷം മുൻപുണ്ടായ നിസ്സാര തര്‍ക്കത്തിൻ്റെ പേരിൽ കുട്ടിയുടെ അച്ഛനോടുണ്ടായിരുന്ന വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഇയാള്‍ പൊലീസിനോടു വെളിപ്പെടുത്തിയത്.