6 AIIMS centres and 25 medical colleges will coming soon in UP

yogi-2

ലക്‌നൗ: യുപിയില്‍ യോഗി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മറ്റെന്നുകൂടി പ്രാബല്യത്തില്‍ വരുന്നു.

ഉത്തര്‍പ്രദേശില്‍ ആറ് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) കേന്ദ്രങ്ങളും 25 മെഡിക്കല്‍ കോളേജുകളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു.

ആറ് എയിംസും 25 മെഡിക്കല്‍ കോളജുകളും സ്ഥാപിക്കാനുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച പദ്ധതിരേഖ കേന്ദ്രത്തിന് കൈമാറുമെന്ന് ആരോഗ്യ- വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടണ്ടന്‍ ഗോപാല്‍ജി പറഞ്ഞു.

അഞ്ചുവര്‍ഷത്തിനകം ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top