ജയ്പുര്‍: പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ആറ് ബി.എസ്.എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ജോധ്പൂരിലേക്ക് വ്യോമമാര്‍ഗം കൊണ്ടു പോയി.
ചൊവ്വാഴ്ച്ച രാവിലെ രാജസ്ഥാനിലെ കിഷന്‍ദഡ് ഫയറിങ് റേഞ്ചില്‍ രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. 51എം.എം മോര്‍ട്ടാര്‍ ഷെല്ലുകളുപയോഗിച്ചുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം.
അരുണാചല്‍പ്രദേശിലെ തവാങ്ങിലെ ഷൂട്ടിങ് റേഞ്ചില്‍ കഴിഞ്ഞ ആഴ്ച പരിശീലനത്തിനിടെയുണ്ടായ മോര്‍ട്ടാര്‍ ഷെല്‍ സ്ഫോടനത്തില്‍ ഒരു സൈനികന്റെ ജീവന് നഷ്ടമായിരുന്നു. പരിശീലനത്തിനിടെയുണ്ടാകുന്ന മോര്‍ട്ടാര്‍ സ്ഫോടനങ്ങളില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ അപകടമാണിത്.