‘6 കോടി 35 ലക്ഷം രൂപ ചിലവ്, ബി എം & ബിസി നിലവാരത്തില്‍ കൊല്ലത്ത് റോഡുകള്‍ നിര്‍മ്മാണം; എംഎല്‍എ എം മുകേഷ്

കൊല്ലം: ബി എം & ബിസി നിലവാരത്തില്‍ കൊല്ലത്ത് റോഡുകള്‍ നിര്‍മ്മാണം ആരംഭിച്ചുവെന്ന് എംഎല്‍എ എം മുകേഷ്. കൊല്ലം അസംബ്ലി മണ്ഡലത്തിലെ 8 റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. ആറുകോടി 35 ലക്ഷം രൂപ ചിലവിലാണ് റോഡുകളുടെ നിര്‍മാണമെന്നും മുകേഷ് എംഎല്‍എ അറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊല്ലം എംഎല്‍എ മുകേഷ് വിവരം അറിയിച്ചത്.

മുകേഷ് ഫേസ്ബുക്കില്‍ കുറിച്ചത്

ആറുകോടി 35 ലക്ഷം രൂപ ചിലവില്‍
ബി എം & ബിസി നിലവാരത്തില്‍ കൊല്ലം അസംബ്ലി മണ്ഡലത്തിലെ 8 റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു????
1.ആശ്രമം -ആറാട്ടുകുളം റോഡ്,
2.സ്മാള്‍ പോക്‌സ് -ഷെഡ് റോഡ് (gst office road)
3.സ്റ്റാന്‍ഡേര്‍ഡ് -ടൈല്‍ ഫാക്ടറി റോഡ്
4.നോര്‍ത്ത് ഗസ്റ്റ് ഹൗസ് റോഡ്
5.ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് -സ്മാള്‍ ബ്രിഡ്ജ് റോഡ് (ആശ്രമം -കൊച്ചുപ്ലമൂട് പാലം )

ലക്ഷ്മിനട -സിറിയന്‍ ചര്‍ച്ചു റോഡ് (സൂചിക്കാരന്‍മുക്ക് റോഡ് )
7 ഇഞ്ചവിള -കരുവ മൂക്കട മുക്ക് റോഡ്
8 കരുവ -കാഞ്ഞവെളി റോഡ്

Top