ജപ്പാനില്‍ പേമാരിയും വെള്ളപ്പൊക്കവും, ആറ് പേര്‍ മരിച്ചു, 19 പേരെ കാണാനില്ല

ടോക്കിയോ: ജപ്പാനില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും ആറ് പേര്‍ മരിച്ചു.

19 പേരെ കാണാതായി. ജപ്പാനിലെ ക്യുഷുവിലാണ് സംഭവം.

7,800 ഓളം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. കനത്ത മഴ ഇനിയും തുടരാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു.

റോഡുകളിലേക്ക് വെള്ളം കയറിയത് മൂലം പലയിടത്തും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത മൂലം ജപ്പാനിലെ നാല് മുഖ്യ ദ്വീപുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളോട് സുരക്ഷിതമേഖലയിലേക്ക് മാറണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Top