ധാക്ക: 2017 അവസാനത്തോടെ ആറ് ലക്ഷത്തോളം രോഹിംഗ്യന്‍ കുട്ടികള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.
രോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരേയുള്ള ആക്രമണം മ്യാന്‍മറില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശിലേക്ക് കുടിയേറുന്ന അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി ദുരിതാശ്വാസ സംഘടനകളും ഐക്യരാഷ്ട്രസഭയും രംഗത്തെത്തിയിട്ടുള്ളത്.
അഭയാര്‍ഥികളായ കുട്ടികളില്‍ പലരും മലകളും കുന്നുകളും താണ്ടിയും ഒറ്റയ്ക്ക് ദിവസങ്ങള്‍ സഞ്ചരിച്ചുമാണ് ബംഗ്ലാദേശിലേക്ക് എത്തുന്നതെന്ന് യുഎന്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.
അതേസമയം, കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാലുലക്ഷത്തോളം രോഹിംഗ്യകളാണ് ജീവനും കൊണ്ട് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയിരിക്കുന്നതെന്ന് യുഎന്‍ അറിയിച്ചു.