ഹിന്ദു വിവാഹ മോചനം ; ദമ്പതികള്‍ ആറുമാസം വരെ കാത്തിരിക്കേണ്ടതില്ലന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിലവിലെ ഹിന്ദു വിവാഹ മോചന നിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍.

ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി ദമ്പതികള്‍ ആറുമാസം കാത്തിരിക്കണം. ഇത് നിര്‍ബന്ധമല്ലെന്നും അതിനാല്‍ ഉപേക്ഷിക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

വിവാഹ മോചനത്തിന്റെ സാഹചര്യം വിലയിരുത്തി കാത്തിരിപ്പ് സമയം എത്ര വേണമെന്ന് കോടതിക്ക് തീരുമാനിക്കാം. എന്നാല്‍ ആറ് മാസം തന്നെ വേണമെന്ന നിബന്ധന ഒഴിവാക്കുകയാണ്. ദമ്പതികള്‍ തയാറാണെങ്കില്‍ എത്രയുംവേഗം വിവാഹമോചന നടപടികള്‍ ചെയ്തു തീര്‍ക്കണം.

സാധ്യമായ മാര്‍ഗങ്ങളെല്ലാം ചെയ്തിട്ടും വേര്‍പിരിയാനാണു ദമ്പതികളുടെ തീരുമാനമെങ്കില്‍ അംഗീകരിക്കണം. ഉഭയ സമ്മതപ്രകാരമാണ് വിവാഹമോചനമെങ്കില്‍ നടപടി വേഗത്തിലാക്കുന്നത് ദമ്പതികള്‍ക്ക് ആശ്വാസം നല്‍കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Top