ആറു മാസത്തിനിടെ രാജ്യത്ത് പാചകവാതക വില ഉയര്‍ന്നത് ഏഴു തവണ

gas

തൃശ്ശൂര്‍: ആറു മാസത്തിനിടെ രാജ്യത്ത് പാചകവാതക വില ഉയര്‍ന്നത് ഏഴു തവണ. ഈ കാലയളവില്‍ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാര്‍ഹിക സിലിന്‍ഡറിന് 291 രൂപയാണ് കൂടിയത്. നവംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിന്‍ഡറിന് 2.94 രൂപയും ഒമ്പതിന് ഏജന്‍സി കമ്മിഷനായി വീണ്ടും രണ്ടുരൂപയും കൂട്ടി. സബ്‌സിഡിയുള്ള സിലിന്‍ഡറിന് നവംബറില്‍ മാത്രം അഞ്ചു രൂപയോളം കൂടി. സബ്‌സിഡിയില്ലാത്തതിന് 63 രൂപയും. ഒക്ടോബറില്‍ സിലിന്‍ഡറിന് 879 രൂപയായിരുന്നത് നവംബറില്‍ 942ലെത്തി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയുള്ള പട്‌നയില്‍ ഒരു സിലിന്‍ഡറിന്റെ വില 1040 രൂപയാണ്.

വിലക്കയറ്റത്തിന് ആനുപാതികമായാണ് സബ്‌സിഡി. ആറുമാസംമുമ്പ് സബ്‌സിഡി കഴിഞ്ഞ് സിലിന്‍ഡറിന് 491 രൂപയായിരുന്നു വില. ഇപ്പോഴിത് 516 രൂപയാണ്. അതുകൊണ്ടുതന്നെ സബ്‌സിഡി ലഭിക്കുന്നവരെയും വിലവര്‍ധന ബാധിച്ചിട്ടുണ്ട്.

Top