കൊച്ചി: നിരോധിത സംഘടനയായ ഐ.എസ്.എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസില്‍ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി അടക്കം ആറുപേരെ വെറുതേവിട്ടു.
എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് മഅ്ദനിയെ വെറുതേവിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി നടപടി. 24 വര്‍ഷം മുമ്പ് ശാസ്താംകോട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
കോടതി വിധി സന്തോഷ വാര്‍ത്തയാണെന്ന് മഅ്ദനി പ്രതികരിച്ചു. മറ്റു കേസുകളിലും നിരപരാധിത്വം തെളിയിക്കാനാകും. പിന്തുണക്കുന്നവര്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
1992ല്‍ മൈനാഗപ്പള്ളിയില്‍ മഅ്ദനിയുടെ വീട്ടില്‍ ഐ.എസ്.എസിന്റെ രഹസ്യയോഗം നടത്തിയെന്നാണ് പൊലീസ് കേസ്. കേസിലെ 21 സാക്ഷികളില്‍ നാലുപേര്‍ ഇതിനകം മരിച്ചു.
മഅ്ദനിയുടെ അപേക്ഷയത്തെ തുടര്‍ന്നാണ് വിചാരണ എറണാകുളത്തെ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.