രാജസ്ഥാനില്‍ പോലീസുകാര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് 6 പോലീസുകാര്‍ മരിച്ചു

നാഗോര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് വിഐപി സുരക്ഷയൊരുക്കാന്‍ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. രാമചന്ദ്ര, കുംഭാരം, സുരേഷ് കുമാര്‍, തനാരം, മഹേന്ദ്ര കുമാര്‍, സുഖ്രം എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഖ്രം ലബുരാം എന്ന പോലീസുകാരന്‍ ചികിത്സയിലാണ്. ചുരു ജില്ലയിലെ സുജന്‍ഗഡ് സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് പോലീസുകാര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പോലീസുകാരുടെ മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ദുഃഖം രേഖപ്പെടുത്തി.

ഇതിനിടെ രാവിലെ 5.30-ന് ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയും അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ച് മരിക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരെ ഉടനടി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിലൊരാള്‍ ആശുപത്രിയില്‍ വെച്ചു മരിച്ചു. നാഗോര്‍ എസ്.പിയും, അഡീഷണല്‍ എസ്.പിയും സംഭവസ്ഥലം സന്ദര്‍ശിച്ചു’, പോലീസ് പറഞ്ഞു. ‘നാഗോര്‍ ജില്ലയിലെ പോലീസുകാര്‍ പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാനായി ജുന്‍ജ്നുവിലേക്ക് പോവുകയായിരുന്നു.

മരിച്ച പോലീസുകാര്‍ക്ക് സംസ്ഥാന ബഹുമതികളോടു കൂടി അന്ത്യോപചാരം അര്‍പ്പിച്ചു. എസ്.പി, കളക്ടര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
‘ചുരുവിലെ സുജന്‍ഗഡ് സദറില്‍ വെച്ചുണ്ടായ അപകടത്തില്‍ പോലീസുകാര്‍ക്ക് അപകടം സംഭവിച്ചെന്ന സങ്കടകരമായ വാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. അപകടത്തില്‍ മരിച്ച പോലീസുകാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റയാള്‍ പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ഥിക്കുന്നു’, ഗെഹ്ലോത് എക്സില്‍ കുറിച്ചു.

Top