പാക്കിസ്ഥാനിലെ ക്വ​റ്റയിൽ രണ്ട് ആക്രമണങ്ങൾ ; ആറ് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു

Quetta

ക്വ​റ്റ: പാക്കിസ്ഥാനിലെ ക്വ​റ്റയിൽ ബുധനാഴ്ച നടന്ന രണ്ട് ആക്രമണങ്ങളിൽ ആറ് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു. ആദ്യത്തേത് ക്വറ്റയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അർദ്ധസൈനിക സേനയുടെ ചെക്ക് പോസ്റ്റിലായിരുന്നു. ചാവേറാക്രമണമായിരുന്നു ഇത്. ഈ അക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു.

രണ്ടാമത്തേത് ഡി​എ​സ്പി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ക്വ​റ്റ​യി​ല്‍ ഡി​എ​സ്പി ഹ​മീ​ദു​ള്ള ദാ​സ്തി​യു​ടെ വാ​ഹ​ന​ത്തി​നു​നേ​രെ​യാ​ണ് അ​ജ്ഞാ​ത​രാ​യ തോ​ക്കു​ധാ​രി​കൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഫെബ്രുവരി 14ന് നാല് സുരക്ഷാ ജീവനക്കാർ അവരുടെ വാഹനത്തിന് നേരെ ഉണ്ടായ സമാനമായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ക്വറ്റയിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും ഗവൺമെൻറ് അധികാരികളെയും ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത് അന്വേഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Top