ആന്ധ്രയിലെ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആറ് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

dead body

ഹൈദരാബാദ്: ആന്ധ്രയിലെ അനന്ദപുരം ജില്ലയില്‍ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആറ് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലെ അറ്റകുറ്റപണികള്‍ക്ക് ശേഷം പരിശോധന നടത്തവേയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്ന് ജില്ലാ എസ്.പി ജി അശോക് കുമാര്‍ പറഞ്ഞു.

മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നാണ് അത്യാഹിതമുണ്ടായത്. രണ്ടു പേര്‍ സംഭവ സ്ഥലത്തും ശേഷിക്കുന്നവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. കുറച്ചുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ആന്ധ്ര ഉപമുഖ്യമന്ത്രി എന്‍. ചിന്ന രാജപ്പ സംഭവത്തില്‍ ഖേദമറിയിച്ചു.

Top