അവിഹിത ബന്ധം അച്ഛനെ അറിയിക്കുമെന്ന് ; അമ്മയും കാമുകനും ചേർന്ന് മകളെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി : അച്ഛനെ അമ്മയുടെ അവിഹിത ബന്ധം അറിയിക്കുമെന്ന് പറഞ്ഞ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി.

ഡല്‍ഹി ഗാസിയാപുരില്‍ ബുധനാഴ്ച രാത്രിയാണ് ഈ ക്രൂരമായ സംഭവം നടന്നത്.

കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 29 കാരിയായ അമ്മയെയും 23 കാരനായ കാമുകന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ കൊലപ്പെടുത്തിയ കാര്യം ഇരുവരും പൊലീസിനോട് സമ്മതിച്ചു.

അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍ കുട്ടി കണ്ടതാണ് കൊലപതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെ ബുധനാഴ്ച വൈകുന്നേരത്തോടെ ഇവര്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

കാമുകനാണ് കഴുത്തറുത്തത്. അമ്മ ഇരുകൈകളും പിടിച്ച്‌ വെക്കുകയും ചെയ്തു.
കൊലപ്പെട്ട ആറ് വയസ്സുകാരിക്ക് പുറമെ നാലും, രണ്ടും വയസ്സുള്ള മറ്റ് രണ്ട് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്.

കൈവണ്ടി വലിക്കുന്ന ജോലിക്ക് പോവുന്ന ഭര്‍ത്താവ് ബുധനാഴ്ച വൈകുന്നേരം മദ്യപിക്കാന്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്.

കൊലചെയ്യാന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Top