അയോധ്യയിലെ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ മുതല്‍ മാര്‍ച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തര്‍ അയോധ്യ സന്ദര്‍ശിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ് വ്യക്തമാക്കി. ഒന്ന് മുതല്‍ 1.25 ലക്ഷം രാമഭക്തരാണ് രാംലല്ലയെ ദര്‍ശിക്കാനായി അയോദ്ധ്യയിലെത്തുന്നത്. ചൊവ്വാഴ്ച ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങളിലും നിരവധി ഭക്തര്‍ എത്തുന്നുണ്ട്, ഈ സംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നിട്ട് ഇപ്പോള്‍ രണ്ട് മാസം തികയുകയാണ്. കണക്കുകള്‍ പ്രകാരം ജനുവരി 22 മുതല്‍ മാര്‍ച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തര്‍ അയോധ്യ സന്ദര്‍ശിച്ചുവെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ അധികം വര്‍ദ്ധിച്ചതായി സംസ്ഥാനത്തെ ടൂറിസം വകുപ്പ് അറിയിച്ചു.
ടൂറിസം വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് 2017ന് ശേഷം അയോധ്യയില്‍ എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനാവാണ് ഉണ്ടായിട്ടുള്ളത്. 2017 ല്‍ ആകെ 1,78,57,858. ഭക്തര്‍ അയോദ്ധ്യ സന്ദര്‍ശിച്ചു. ഇവരില്‍ 1,78,32,717 ഇന്ത്യക്കാരും 25,141 വിദേശികളും ഉള്‍പ്പെടുന്നു.