ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു.
മറ്റു പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപിയുടെ മുന്നേറ്റം. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 22 ലക്ഷം ഫോളോവേഴ്സ് മാത്രമാണുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്ററിലെ സജീവ സാന്നിധ്യമാണ് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയത്. ട്വിറ്ററില്‍ മോദിയുടെ അക്കൗണ്ട് 3.29 കോടി ജനങ്ങളാണ് പിന്തുടരുന്നത്.