കല്‍പ്പറ്റ: കാലവര്‍ഷം കനത്തതോടെ മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തും. സൈന്യത്തിന്റെ 60 അംഗ സംഘമാണ് എത്തുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജലനിരപ്പ് പലയിടത്തും ഉയരുന്നതിനാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണസേനയുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്.