കുവൈറ്റ് : കഴിഞ്ഞമാസത്തില്‍ വിമാനത്താവളം വഴി തിരിച്ചു വരാന്‍ സാധിക്കാത്ത നിലയില്‍ നാടുകടത്തിയത് 60 പേരെയെന്ന് അധികൃതര്‍.
ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിമാനത്താവളത്തിലെ പാസ്പോര്‍ട്ട് കാര്യാലയം 19115 എന്‍ട്രി വിസകളാണ് ഈ കാലത്ത് ഇഷ്യൂ ചെയ്തിരിക്കുന്നത്.
വ്യാജ പാസ്പോര്ട്ടുകളുമായെത്തിയ നാലുപേരെയും വിവിധ കേസുകളില്‍ പ്രതികളായ 119 പേരെയും പിടികൂടുകയുമുണ്ടായി.
നവംബറില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ 8,64,000 പേരാണ് വിമാനത്താവളം വഴി യാത്ര നടത്തിയത്.