തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചു. 606 പേരാണ് ജോലി രാജിവച്ചത്.
മറ്റുള്ള വകുപ്പുകളിലും മറ്റു ജോലികളും ലഭിച്ചവരാണ് ജോലി രാജിവെച്ചത്. ഇത്രയുംപേര്‍ രാജിവെക്കുന്നത് കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.
അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്‌സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ ഉള്ളവരാണു രാജിവച്ചത്. ഇവരുടെ രാജി മാനേജ്‌മെന്റ് അംഗീകരിച്ചു.
ശമ്പളം മുടങ്ങുന്നതും പെന്‍ഷന്‍ കിട്ടാതാകുമെന്ന ആശങ്കയുമാണ് കെഎസ്ആര്‍ടിസി ഉപേക്ഷിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിതരാക്കുന്നത്.
അതേസമയം, മറ്റ് ജോലികള്‍ ലഭിച്ച് എല്ലാ മാസവും കുറഞ്ഞതു 10 പേരെങ്കിലും രാജി വയ്ക്കാറുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.