കാസര്‍ഗോഡ് : അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ കിരീടത്തിനായി ശക്തമായ പോരാട്ടത്തിലാണ്.
നാലാം ദിനം ഏതാനും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൊട്ട് പിന്നാലെ കണ്ണൂര്‍ ജില്ല രണ്ടാമതായും ഉണ്ട്. സമാപന ദിവസമായ ഇന്ന് 14 വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
നാടോടിനൃത്തം, മാർഗംകളി, ഇംഗ്ലീഷ് സ്കിറ്റ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് ഇന്ന് അരങ്ങേറുക. വാരാന്ത്യമായതിനാല്‍ കാണികളുടെ വന്‍ തിരക്കാണ് കലോത്സവ വേദികളില്‍ അനുഭവപ്പെടുന്നത്.
നാടോടി നൃത്തവും മാര്‍ഗംകളിയും ദേശഭക്തി ഗാനവുമുള്‍പ്പടെ 14 ഇനങ്ങള്‍ മാത്രമാണ് ഇന്ന് അരങ്ങിലെത്തുക. വൈകീട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ മുഖ്യാതിഥികളായെത്തും.